Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twisha Sharma

ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണം; ഡ​മ്മി ഉ​പ​യോ​ഗി​ച്ച് സം​ഭ​വ​ങ്ങ​ൾ‌ പു​ന​രാ​വി​ഷ്ക​രി​ച്ച് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. കേ​സി​ൽ അ​മ്മാ​യി​അ​മ്മ ഗി​രി​ബാ​ല അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഗി​രി​ബാ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ സി​ബി​ഐ പു​ന​രാ​വി​ഷ്ക​രി​ച്ചു.

ഡ​മ്മി പ്ര​തി​മ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സി​ബി​ഐ സം​ഭ​വ​ങ്ങ​ൾ‌ പു​ന​രാ​വി​ഷ്ക​രി​ച്ച​ത്. പ്ര​തി​ക​ളു​ടെ​യും ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം ക​ണ്ടെ​ത്തു​ന്ന​താ​നാ​യാ​ണ് ന​ട​പ​ടി​ക​ൾ. മേ​യ് 12ന് ​ആ​യി​രു​ന്നു ട്വി​ഷ ശ​ർ​മ​യെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ട്വി​ഷ​യു​ടെ ഭ​ർ‌​ത്താ​വ് സ​മ​ർ​ഥ് തൂ​ങ്ങി​യ ട്വി​ഷ​യെ താ​ഴ​യി​റ​ക്കി​യെ​ന്നും, അ​മ്മ ഗി​രി​ബാ​ല സിം​ഗ് കെ​ട്ട​ഴി​ച്ചു​വെ​ന്നു​മാ​ണ് മൊ​ഴി.​ജി​ല്ലാ ജ​ഡ്ജി​യാ​യി വി​ര​മി​ച്ച ഗി​രി​ബാ​ല സിം​ഗി​നും സ​മ​ർ​ഥി​നു​മെ​തി​രെ​യാ​ണ് ട്വി​ഷ​യു​ടെ കു​ടും​ബം മൊ​ഴി ന​ൽ​കി​യ​ത്. സ​മ​ർ​ഥ് ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്.

ഗി​രി​ബാ​ല​യു​ടെ മു​ൻ​കൂ​ർ ജാ​മ്യം മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ഴാ​ഴ്ച സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മ​ർ​ഥു​മാ​യി ഡേ​റ്റിം​ഗ് ആ​പ്പി​ൽ പ​രി​ച​യ​പ്പെ​ട്ട ട്വി​ഷ​യെ ക​ല്യാ​ണം ക​ഴി​ഞ്ഞ് അ​ഞ്ച് മാ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

National

ട്വി​ഷ ശ​ർ​മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മ​ല്ല, ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച ട്വി​ഷ ശ​ർ​മ​യു​ടേ​ത് കൊ​ല​പാ​ത​ക​മ​ല്ല, ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഭോ​പ്പാ​ൽ പോ​ലീ​സ്. ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​മാ​താ​വി​നു​മെ​തി​രെ കു​ടും​ബം ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് പോ​ലീ​സി​ന്‍റെ ഈ ​സ്ഥി​രീ​ക​ര​ണം.

അ​തേ​സ​മ​യം, ട്വി​ഷ ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന ഭ​ർ​തൃ​മാ​താ​വി​ന്‍റെ വാ​ദ​ങ്ങ​ളെ ത​ള്ളു​ന്ന​താ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടെ​ന്ന് ഭോ​പ്പാ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ല​ഹ​രി​മ​രു​ന്നി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.​പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ നി​ന്നും ഇ​തു​വ​രെ ശേ​ഖ​രി​ച്ച മ​റ്റ് തെ​ളി​വു​ക​ളി​ൽ നി​ന്നും ഇ​ത് ആ​ത്മ​ഹ​ത്യാ കേ​സ് ആ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നോ​യി​ഡ സ്വ​ദേ​ശി​യാ​യ ട്വി​ഷ​യെ മേ​യ് 12നാ​ണ് ഭോ​പ്പാ​ലി​ലെ ഭ​ർ​ത്താ​വി​നെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി ഭ​ർ​തൃ​വീ​ട്ടു​കാ​രി​ൽ നി​ന്ന് ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം ട്വി​ഷ നേ​രി​ട്ടി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ട്വി​ഷ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.​ഇ​തു​വ​രെ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളെ​ല്ലാം ഇ​ത് വ്യ​ക്ത​മാ​യ ഒ​രു ആ​ത്മ​ഹ​ത്യാ കേ​സാ​ണെ​ന്നാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്വി​ഷ​യു​ടെ ഭ​ർ​ത്താ​വ് സ​മ​ർ​ഥ് സിം​ഗ്, വി​ര​മി​ച്ച ജ​ഡ്ജി​യാ​യ ഭ​ർ​തൃ​മാ​താ​വ് ഗി​രി​ബാ​ല സിം​ഗ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഭാ​ര്യ​യു​ടെ മ​ര​ണ​ശേ​ഷം സ​മ​ർ​ഥ് ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ട്വി​ഷ ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​യാ​ണെ​ന്നാ​യി​രു​ന്നു ഗി​രി​ബാ​ല സിം​ഗി​ന്‍റെ ആ​രോ​പ​ണം.

"പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ല​ഹ​രി​മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് യാ​തൊ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. ഞ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും അ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല'.- എ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​വും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ഷേ​ധി​ച്ചു. ര​ണ്ടാ​മ​ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ഭോ​പ്പാ​ൽ പോ​ലീ​സ് പി​ൻ​വ​ലി​ച്ചെ​ന്ന കു​ടും​ബ​ത്തി​ന്‍റെ വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ക്ക​വേ, അ​ത്ത​രം അ​നു​മ​തി ന​ൽ​കാ​ൻ പോ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up